തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു.


 തൃശ്ശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവം  2024 ഡിസംബർ  3,5,6,7  തിയ്യതികളിലായി കുന്നംകുളത്തു വെച്ച് നടത്തുവാൻ  തീരുമാനിച്ചിരിക്കുന്നു. ജില്ലാ കലോത്സവത്തിനുള്ള ലോഗോ രൂപകല്പന ചെയ്യാൻ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തൃശൂർ ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം.  തൃശ്ശൂർ റവന്യു ജില്ലാ കലോത്സവം 2024 ഡിസംബർ  3,5,6,7 എന്ന  രേഖപ്പെടുത്തലുകൾ ഉണ്ടാകണം.  ലോഗോകൾ നവംബർ 24  ന് വൈകിട്ട് 5നകം സൈമൺ ജോസ്, കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി, തൃശൂർ റവന്യു ജില്ലാ കലോത്സവം 2024, PSMVHSS കാട്ടൂർ 680702 എന്ന വിലാസത്തിലോ simonpavaratty@gmail.com ഈമെയിലോ  ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9447828803 


No comments:

Post a Comment