35 ാം തൃശൂർ റവന്യൂജില്ലാസ്കൂൾകലോത്സവം 2024 ഡിസംബർ 3, 5, 6, 7 തീയതികളിൽ കുന്നംകുളത്ത് 17 വേദികളി ലായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളിലായി 8000 ത്തോളം കലാപ്രതിഭകളാണ് 17 കലാവേദികളിലായിമത്സരിക്കുന്നത്.
ഉദ്ഘാടനം
കലോത്സവത്തിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഡിസംബർ 5, വ്യാഴാഴ്ച രാവിലെ 9:30 ന് ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി. ഡോക്ടർ ആർ. ബിന്ദു നിർവഹിക്കും. കുന്നംകുളം എംഎൽഎ ശ്രീ എസി മൊയ്തീൻ അധ്യക്ഷ ത വഹിക്കും. പ്രശസ്ത കവിയും സിനിമ ഗാനരചയിതാവുമായ ശ്രീ. റഫീഖ് അഹമ്മദ് കലോത്സവ സന്ദേശം നൽകും. ശ്രീ അർജുൻ പാണ്ഡ്യൻ തൃശ്ശൂർ ജില്ലാ കളക്ടർ മുഖ്യപ്രഭാഷണം നടത്തും.
സമാപന സമ്മേളനം
ഡിസംബർ 7, ശനിയാഴ്ചവൈകിട്ട് ആറുമണിക്ക് സമാപന സമ്മേളനം ബഹുമാനപ്പെട്ട റവന്യൂവകുപ്പ് മന്ത്രി അഡ്വ.ക്കേറ്റ് ശ്രീ. കെ രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീമതി സീതാ രവീന്ദ്രൻ കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. വിഎസ് പ്രിൻസ് സമ്മാനവിതരണം നടത്തും. ഉദ്ഘാടന സമാപന സമ്മേ ളന സദസ്സിൽ ജില്ലയിലെ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, സാംസ്കാരിക പ്രമുഖരും,വ്യാപാര സുഹൃത്തുക്കളുംപങ്കെടുക്കും.
മേളയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഉൾപ്പെടു ത്തി പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയിട്ടുള്ള ബ്ലോഗ് സമഹീഹമെ്മാ2024.യഹീഴുെീ.േരീാ പുതിയ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടും. എല്ലാ വിവരങ്ങളും അപ്പപ്പോൾ ബ്ലോഗിൽ നിന്നും അറിയാവുന്നതാണ്. പ്രോഗ്രാം നോട്ടീസ് റൂട്ടുകൾ, ലൊക്കേഷൻ മാപ്പുകൾ എന്നിവയെല്ലാം ബ്ലോഗിലൂടെ ലഭ്യമാക്കും
ഒാരോദിവസവും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം
ഡിസംബർ മൂന്നാം തീയതി 1639 കുട്ടികളും, 5 - 2648 6-2614, 7-1606 കുട്ടികളും പങ്കെടുക്കുന്നതായിരിക്കും. അപ്പീലുകൾകൂടി ചേർത്ത് മേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ എണ്ണം 8000 നു മേലെയാണ്.
സംസ്കൃതോത്സവം
സംസ്കൃതോത്സവത്തിൽ 46 ഇനങ്ങളിലായിഏകദേശം 900 വിദ്യാർഥികൾ പങ്കെടുക്കുന്നു. മൂന്നാം തീയതി വിദ്യാ കിരണം ബ്ലോക്ക് ജീവിഎച്ച്എസ്എസ് ഫോർ ബോയ്സിൽ ഒാഫ് സ്റ്റേജ് മത്സരങ്ങൾ നടക്കും. മറ്റു ദിവസങ്ങളിൽ 10, 11, 12, 13, 16 എന്നീ വദികളിൽ നടക്കും
അറബികലോത്സവം
എം ജെ ഡി ഹൈസ്കൂൾ പ്രധാന വേദിയായി 39 ഇനങ്ങളിൽമത്സരങ്ങൾ നടക്കുന്നു. യുപി വിഭാഗ ത്തിൽ 13 ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ 19 ഇനങ്ങളും ജനറൽവിഭാഗത്തിലെ 7 ഇനങ്ങളുമാണ് ഉള്ളത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് അറബി കലോത്സവം നടക്കുന്നത്. ഏകദേശം ആയിരത്തി നടുത്ത് കുട്ടികൾ പങ്കെടുക്കും.
ഫുഡ് കമ്മിറ്റി
കലോത്സവത്തിന്റെ ഭക്ഷണം വിതരണംചെയ്യുന്നത് വൈ.എം.സി.എ ഹാളിലാണ്. പങ്കെടുക്കുന്ന മത്സരാർ ത്ഥികൾക്കും എസ്കോർട്ടിംഗ് സ്റ്റാഫിനും ഒഫീഷ്യൽ സിനും വളണ്ടിയേഴ്സിനും മാധ്യമപ്രവർത്തകർക്കും ഭക്ഷണ കൂപ്പൺ വിതരണം ചെയ്യും.
വെൽഫയർ കമ്മിറ്റി
എല്ലാ വേദികളിലും കുടിവെള്ള സൗകര്യം ഉറപ്പുവരു ത്തിയിട്ടുണ്ട്. ബഥനി സെന്റ് ജോൺസ് ഋഒടട സ്കൂളിൽ മെഡിക്കൽ ടീമിന്റെ സേവനവും, വിവിധ വേദികളിൽ 3 ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിളിക്കേണ്ട നമ്പർ : 9446805515
അക്കമഡേഷൻ കമ്മിറ്റി
സ്റ്റേജിന മത്സരാർഥികൾക്കു അതാതുവേദികൾക്കടു ത്തായി ഗ്രീൻ റൂം സൗകര്യം ഏർപ്പെടുത്തുന്നു. റൂമുക ളുടെ അപര്യാപ്തത മൂലം 2 ഉപജില്ലകൾക്ക് ഒരു ഗ്രീൻറൂം എന്ന രീതിയിലാണ് അറേഞ്ച് ചെയ്തിരിക്കു ന്നത്.
ട്രാൻസ്പോർട്ടേഷൻ
വിവിധ സ്റ്റേജുകളിലേക്കും ഭക്ഷണം നൽകുന്ന വൈഎംസിഎ ഹാളിലേക്കും വാഹന സൗകര്യം ഉണ്ടായിരിക്കും.
രജിസ്ട്രേഷൻ കമ്മിറ്റി
ഇൗ വർഷം രജിസ്ട്രേഷൻ കമ്മിറ്റി ആദ്യമായി വളണ്ടിയർ കാർഡിലും ഒഫീഷ്യൽ കാർഡിലും ക്യു ആർ കോഡ് സ്കാനിങ് സിസ്റ്റം കൊണ്ടുവന്നിരിക്കുന്നു. വേദികളുടെ ലിസ്റ്റും നോട്ടീസും കൂടാതെ പ്രോഗ്രാം കമ്മിറ്റി യഥാസമയം അറിയിക്കുന്ന അറിയിപ്പുകളും ക്യു ആർ കോഡിലൂടെ എല്ലാവളണ്ടിയേഴ്സിനും ഒഫീഷ്യൽസിനും എസ്കോർട്ട് ടീച്ചേഴ്സിനും കിട്ടത്തക്ക രീതിയിലാണ് ക്രമീകരണം.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1. ശ്രീ. എ. സി. മൊയ്തീൻ എംഎൽഎ : സംഘാടകസമിതി ചെയർമാൻ
2. ശ്രീമതി. സീത രവീന്ദ്രൻ : വർക്കിംഗ് ചെയർപേഴ്സൺ, കുന്നംകുളം നഗരസഭയുടെ ചെയർപേഴ്സൺ
3. ശ്രീമതി. അജിതകുമാരി എ കെ, ജനറൽ കൺവീനർ, തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ
4. സൈമൺ ജോസ് എൻ : കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി
5. എ.മൊയ്തീൻ : എഇഒ കുന്നംകുളം
No comments:
Post a Comment