ഡിസംബർ 3, 5,6,7 തിയ്യതികളിൽ കുന്ദംകുളത്ത് നടക്കുന്ന കലോത്സവത്തിന്റെ പന്തൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 17 വേദികളിലായി നടക്കുന്ന കലോത്സവത്തിന്റെ കൂടുതൽ വേദികൾ, പ്രസ്സ് - മീഡിയ പവലിയനുകൾ, പ്രോഗ്രാം, ട്രോഫി കമ്മിറ്റികൾ എല്ലാം പ്രവർത്തിക്കുന്ന കുന്ദംകുളം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ നടുമുറ്റത്തെ വേദിയിലാണ് പന്തലിന് കാൽ നാട്ടിയത്.
കുന്ദംകുളം നഗരസഭ ചെയർപെഴ്സൺ സീത രവീന്ദ്രൻ പന്തൽ കാൽ നാട്ടൽ കർമ്മം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സ്റ്റേജ് & പന്തൽ കമ്മിറ്റി ചെയർമാനുമായ പി.കെ ഷെബീർ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അജിതകുമാരി എ. കെ.മുഖ്യാതിഥിയായി . സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം.സുരേഷ്, സജിനി പ്രേമൻ, ടി സോമശേഖരൻ, കൗൺസിലർമാരായ മിഷ സെബാസ്റ്റ്യൻ, ബിജു സി. ബേബി,, മിനി മോൻസി, പുഷ്പ മുരളി, വി.കെ സുനിൽകുമാർ, പ്രിയ സജീഷ് , സ്റ്റേജ് & പന്തൽ കമ്മിറ്റി കൺവീനർ,എം.എ സാദിഖ്, ഇ .പി.ഖമറുദ്ദീൻ ബിനോയ് . ടി. മോഹൻ (പ്രോഗ്രാം) എം.എജാബിർ (ലൈറ്റ് & സൗണ്ട് ), കിറ്റോ. പി.ടി. (മീഡിയ ), സൈമൺ (പബ്ലിസിറ്റി),ജോൺസൺ (അക്കോമഡേഷൻ ) , അനുരാഗ് (സംസ്കൃതം), അൻവർ ( അറബിക്) തുടങ്ങിയ കൺവീനർമാർ, എൻ.എം നസീം, റസിയ ടീച്ചർ (Boys പ്രിൻസിപ്പാൾ),ഡഡാർലി ടീച്ചർ ( HM, Boys ) ഷബ്ന ടീച്ചർ, മുഹ്‌സിൻ പാടൂർ, അക്ബർ ഫൈസൽ പ്രസംഗിച്ചു. 17 വേദികൾക്കുപുറമെ വൈ.എം.സി.എ. ഹാളിനോടനുബന്ധിച്ച് ഭക്ഷണ പന്തലും തയ്യാറാകും.
No comments:
Post a Comment